Saturday 27 December 2014

തലയില് അരിക്കുന്ന ഉറുമ്പുകള്.

ഒരു ക്രിസ്മസ്സ് രാത്രിയില് ഒരു കേക്കിന്റെ കഷണവുമായി ഒരാള് എന്റെ അടുത്തു വന്നു. ഞാനേറെ ആരാധിച്ചിരുന്ന ഒരു വ്യക്തി. അറിയപ്പെടുന്ന ഫിമെയില് ആര്ട്ടിസ്റ്റ് ആണ്. പക്ഷെ എനിക്ക് എഴുനേല്ക്കാന് ഉള്ള ഭാവം ഉണ്ടായില്ല.

എന്റെ മുഖത്ത് അപ്പോള് ഉണ്ടായിരുന്ന ഭാവം നിരീക്ഷിച്ച് അവര് എത്ര അധികം നേരം നിന്നു.. ഒരക്ഷരം പോലും മിണ്ടാതെ. കേക്കുമായി നീട്ടിപ്പിടിച്ച ഹസ്തവുമായി.അവരുടെ ആ മൌനം എന്നെ ആകര്ഷിക്കുന്നുണ്ടായിരുന്നു.

എന്നാവ് എന്റെ മൌനം കഴിയാതെ വന്നിട്ടാവും അവര് ആ കേക്ക് കട്ടിലിനരുകില് ഒരു ഡിസ്പോസിബിള് പ്ലേറ്റില് വെച്ചിട്ടുപോയി. അത് എനിക്ക് വലിയ വിഷമം ആയി. കേക്ക് സമീപത്ത് ഇരുന്നാല് ഉറങ്ങുമ്പോള് ബെഡ്ഡില് ഉറുമ്പ് വരാതെ ഇരിക്കില്ല. വന്നാല് പിടിച്ചു കടിക്കുകയും ചെയ്യും. അതില് പിന്നെ ഉറുമ്പ് ആയി എന്റെ സ്വപ്നത്തിലെ ഭീകരന്..

മുമുക്ഷു എന്ന എന്റെ നോവലിലും ഉറുമ്പ് സുപ്രധാനമായ റോളാണ് വഹിക്കുന്നത്. ഒരു ബ്രാഹ്മണന്റെ തലയില് അരിക്കുന്ന ഉറുമ്പിന്റെ ചിത്രമാണ് അതിന്റെ മുഖചിത്രമായും കൊടുത്തിട്ടുള്ളത്.

നോവല് പ്രസിദ്ധീകരിക്കാന് സാധിക്കാതെ വരുന്നത് നോവലിസ്റ്റിന്റെ കുഴപ്പമല്ല. ഈ രാജ്യത്ത് ചില നിയമങ്ങളൊക്കെ ഉണ്ട്. അവ മാധ്യമങ്ങള്ക്ക് ബാധകം ആണ്. ശക്തമായ സമൂഹവിമര്ശം നിര്വഹിക്കുന്ന ഒരു പ്രമേയമാണ് അതിലേത്. അത് പ്രസിദ്ധീകരിച്ചില്ലെങ്കിലും കൊള്ളേണ്ടിടത്ത് കൊള്ളും

എഴുത്തുകാരന്റെ കാര്യക്ഷമതയ്ക്ക് ഒപ്പം സമൂഹത്തിന്റെ സ്വീകാര്യക്ഷമത എത്താതെ വരുന്ന സ്ഥിതി. മലയാളത്തിലെ ഒരു പ്രതിസന്ധിയാണ്. ഇംഗ്ലീഷില് ഈ പ്രശ്നമില്ല. ഒരു സാംപിള് കവിത (കില്ലര്) ഇമെയില് അയച്ചു കൊടുത്ത ഉടനെ പബ്ലിഷിങ് കമ്പനിയില് നിന്നും കാള് വന്നു. വേഴ്സറ്റയില് റൈറ്റര് എന്നായിരുന്നു അവരുടെ വിശേഷണം. മലയാളത്തിലോ.....തെറി വിളിയും.

ഈ സുഹൃത്തുക്കളെന്നു പറയുന്ന ചില കോപ്പന്മാരെക്കൊണ്ട് ഒക്കെ എന്താ ഒരു പ്രയോജനം???

Friday 12 December 2014

ചൊറിയോ ചൊറി!

ചൊറിച്ചിലുള്ളവര് ദയവായി ഇത് വായിക്കാതിരിക്കുക.

Monday 18 November 2013

നര്മത്തിന്റെ മര്മം

നര്മത്തെ നര്മം മാത്രം ആയി കാണുക.
കഴിയും എങ്കിൽ എല്ലാത്തിലും നര്മം കണ്ടെത്താൻ ശ്രമിക്കുക.
അതാണ്‌ ജീവിതത്തിൽ  വിജയം എന്ന് ഞാൻ വിശ്വസിക്കുന്നു. 

നര്മ്മ ഭാവനകളെ കാര്ടൂണ്‍ ചിത്രങ്ങളോട് ഉപമിക്കാം.
മുഖ്യ മന്ത്രിയെയും മറ്റും ഏതെല്ലാം വിധത്തില് ചിത്രകാരന്മാർ ചിത്രീകരിക്കുന്നു. 
മിമിക്രി കലാകാരന്മാർ അവതരിപ്പിക്കുന്നു. 
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞു അവർ പ്രതികാര മനോഭാവം വച്ച് പുലര്ത്തുക ആണെങ്കിലോ?
പണ്ട് രാജൻ കേസ് അങ്ങനെ ഉണ്ടായ ഒന്ന് ആയി കേട്ടിട്ടുണ്ട്.  
ഇന്ന് ലോകം പിന്നെയും പുരോഗമിച്ചു. 
നൂറുകൊല്ലം മുൻപ് ജീവിക്കുന്നവർ ഫേസ് ബുകിലും ഉണ്ടെന്നു കാണുന്നു. 

പലര്ക്കും ഇപ്പോൾ ഇത് വിരസം ആയിരിക്കുന്നു. 
നിസ്സാര കാരണങ്ങള്ക്ക് അടിപിടി കൂടുന്നവരല്ലേ  മറ്റുള്ളവര്ക്ക് വിരസത സമ്മാനിക്കുന്നത്? 
എന്തിനാ ഇത്?
 

Friday 8 November 2013

കേരള ക്ഷേത്രങ്ങള് ഇന്ന്

ഒരുഗ്രാമത്തില് ഗവ.ഹൈസ്കൂളിന് സമീപമുള്ള ജംക്ഷന് ബസ്സുകാരിട്ട പേരാവാം ഹൈസ്ക്കൂള് എന്ന്.

ഒരു സര്ക്കാര് സ്കൂള് ഒരാണ്ടില്഼ അടച്ചുപൂട്ടേണ്ടിവന്നു. കാരണം വിദ്യാര്ഥികളുടെ strength കുറഞ്ഞു. division fall ഉണ്ടായി അധ്യാപകര്ക്ക് ജോലി നഷ്ടപ്പെട്ടു. അക്കൊല്ലം അത് ഉരുണ്ട് പിരണ്ട് ഓടി. അടുത്ത കൊല്ലം ഗത്യന്തരമില്ലാതെ പൂട്ടിപ്പോയി.

അക്കൊല്ലം ഓണച്ചന്ത നടത്തിയത് ആ കെട്ടിടത്തിലായിരുന്നു. ഓഡിറ്റോറിയ ആവശ്യങ്ങള്ക്കും മറ്റും ആ കെടിട്ടം ഉപയോഗിച്ചു തുടങ്ങി. ഓണച്ചന്തയെ തുടര്ന്ന് പച്ചക്കറി സംഭരണശാലയായി. ഒരു പോര്ഷന്഼ ഗോഡൌണ് ആയും. ഉപയോഗിക്കാന്഼ തുടങ്ങി.

ഭിത്തികളില്ലാത്ത ഒരു ഭാഗം സാമൂഹ്യവിരുദ്ധര് കൈയ്യേറി. അത്യാവശ്യം അനാശാസ്യങ്ങള്ക്കായും വിനിയോഗിക്കുന്നു എന്നത് അത്ര വാര്ത്തയൊന്നും അല്ലാതെയായി. ആ കെട്ടിടം കൊണ്ട് എന്തെങ്കിലുമൊക്കെ പ്രയോജനം ഉണ്ടാകണ്ടേ.. തൊണ്ടി മുതല് ഒളിപ്പിക്കാനും ഗോഡൌണ് ഉപയോഗിക്കുന്നതായി ഒരപഖ്യാതി കേട്ടു. ഒരിക്കല് മാത്രം. പിന്നെ അതൊരു ലൈസന്സായി.

ചുരുക്കിപ്പറഞ്ഞാല്഼ ആ കെട്ടിടസമുച്ചയവും മൈതാനവും ഉപയോഗിച്ച് എന്തൊക്കെ കൊള്ളരുതായ്കകള്഼ കാണിക്കാമോ അതിനൊക്കെ ആസ്ഥാനമായി. അവിടെ കിട്ടാത്ത കള്ളക്കടത്ത് സാധനങ്ങളില്ല.

പൂഴ്ത്തിവയ്പ്പ് കരിഞ്ചന്ത തുടങ്ങിയ ബിസിനസ്സ് വേലകള് ആചരിക്കുന്നതിന് ഇതുപോലുള്ള കേന്ദ്രങ്ങള് ഉണ്ടാകേണ്ടത് രാജ്യത്തിന്റെ ദേശീയ ആവശ്യമായിക്കഴിഞ്ഞു.

ഇതിലൊന്നിലും ആക്ഷേപം പറയാന് ഒരു പൌരനും താല്പര്യമില്ല. അങ്ങനെയല്ലേ വേണ്ടത് എന്നേ ആരും ചോദിക്കൂ. ആ മാറ്റത്തെ ഉള്ക്കൊള്ളാന് ചിലര്ക്കെങ്കിലും കഴിയാതെ പോകുന്നുവെങ്കില് അത് അവരുടെ തെറ്റ്.

സ്കൂളിന്റെ ഒരു ബ്ലോക്കിലിപ്പോള് സൂപ്പര് ബാസാര് നല്ല രീതിയില് പ്രവര്ത്തിക്കുന്നു. മറ്റൊന്നില് കരാട്ടെ കുങ്ഫൂ കളരിപ്പയറ്റ് തുടങ്ങിയവ പരിശീലിപ്പിക്കുന്ന കേന്ദ്രം. അടുത്ത മുറിയില് തിരുമ്മു ചികിത്സാലയം. അതിന്഼റെ അടുത്ത് ബ്യൂട്ടി പാര്഼ലര്഼. സംശയിക്കുന്നില്ല ഇതെല്ലാം പുരോഗമനം തന്നെ.

പത്തുകൊല്ലത്തോളമായി കാര്യങ്ങളിങ്ങനെ ആയിട്ട് എന്നിട്ടും ബസ്സുകാര് ആ സ്റ്റോപ്പിന് ഇപ്പോഴും ഹൈസ്കൂള് ആളെറങ്ങാനുണ്ടോ എന്നേ ചോദിക്കുകയുള്ളൂ. നാട്ടുകാരും അങ്ങനെ തന്നെ വിളിക്കുന്നു. കടയില്പോവുകയാണെന്നല്ല. സ്കൂളില് പോയി. സ്കൂളീന്ന് വന്നു എന്നൊക്കെയാണ് പറച്ചില്.

ഇതുപോലെയേ ഉള്ളൂ ഇന്ന് ക്ഷേത്ര കെട്ടിട സമുച്ചയങ്ങളെ ക്ഷേത്രം എന്ന് വിളിക്കുന്നതും. ആരാധനയെ അതിക്രമിച്ച്, ഭരണാധിപത്യം സ്ഥാപിക്കലും കച്ചവടവും നടത്തലുമാണ് ഇന്ന് ഭൂരിപക്ഷഹിന്ദുവിഭാഗം ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നത്. ഭക്തജനങ്ങളുടെ ഭക്തി അവരുടെ കാര്യസാധ്യം പോലെയിരിക്കും. കേരളത്തില് രാഷ്ട്രീയസംസ്കാരം എന്നൊന്നുണ്ടെങ്കില് അതുതന്നെയാണ് ഇന്നത്തെ ക്ഷേത്രസംസ്കാരവും. 

Thursday 24 October 2013

ഒരുജാതി ആളുകള്




  • Image courtesy Jayan Kaviyoor, Nampoothiri fb group.



    എനിക്ക് ശാന്തി ഉണ്ടായിരുന്നപ്പൊ ക്ഷേത്രത്തില് ഒരമ്മുമ്മ വരുമായിരുന്നു. "എന്റെ മോടെ കല്യാണം ഇതുവരെ ഒന്നുമായില്ല. മോനെ നിങ്ങടെ ഭാഗത്ത് നല്ല നായന്മാര് പയ്യന്മാരൊണ്ടോ.."

    ഇത് അവരുടെ സ്ഥിരം ഡയലോഗാണ് ആരെ കണ്ടാലും ചോദിക്കും. കുറ്റമല്ല. പാവം ഒരമ്മയുടെ ദണ്ണം.

    ഞാന് ചോദിച്ചു. "നായന്മാര് തന്നെ വേണം ന്നുണ്ടോ"..
    " ഇല്ല ഞങ്ങക്കങ്ങനെ ജാതിയൊന്നും പ്രശ്നമല്ല. . എന്നുവെച്ച് ചോമ്മാരൊന്നും വേണ്ട കെട്ടോ. നിങ്ങടെ ജാതി ആയാലും കൊഴപ്പമില്ല.."
    എന്തു പറയണമെന്നറിയാതെ ഞാന് എന്തോ ആലോചിച്ചു നിന്നു.
    "നമ്പൂതിരിയോ പോറ്റിയോ എളേതായാലും കൊഴപ്പമില്ല... വാര്യമ്മാരായാലും..."
    "ഉം.."
    "അമ്പലവാസി ഏതും ആവാം. പക്ഷെ... ശാന്തിക്കാര് വേണ്ട." ശാന്തിക്കാരനായ എന്റെ മുഖത്തുനോക്കി ഒരു ഉളുപ്പുമില്ലാതെ അതു പറഞ്ഞു ഭക്തജനമാകുന്ന ആ തള്ള.
    "കഴകക്കാരായാലോ?"
    "ഞങ്ങക്ക് കൊഴപ്പമില്ല. പക്ഷെ അവക്ക് നല്ല പട്ത്തം ഉള്ളതാ."
    "എന്തു പഠിത്തം ?" അതും കൂടി അറിയണമല്ലൊ.
    "ടൈപ്പ് റൈറ്റിങ് ലോവറും ഹയറും പാസ്സായതാ."
    ഏഴുകൊല്ലം മുമ്പ് അവര്ക്ക് പ്രായം ഏകദേശം 45 വയസ്സായിരുന്നു. പക്ഷെ അത്രേം തോന്നിക്കില്ല. ഇപ്പോഴും അവരുടെ കല്യാണം കഴിഞ്ഞതായി അറിഞ്ഞിട്ടില്ല.

Wednesday 25 September 2013

നര്മ്മ പുരാണം

Pls comment against Vasu Diri !

സുഹൃത്തുക്കളെ,
ഈ ബ്ലോഗിലും അനുബന്ധബ്ലോഗിലും പ്രസിദ്ധീകരിച്ച അധ്യാപകവധം ജഡ്ജിവധം തുടങ്ങിയ പോസ്റ്റുകളെ തെറ്റിദ്ധരിപ്പിച്ച് വിവാദം സൃഷ്ടിക്കാന് ഒരാള് കച്ചകെട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അയാള് സുഹൃത്തുക്കള്ക്ക് അയച്ച മെസ്സേജ് ചിലര് എനിക്ക് അയച്ചു തന്നു.

വാസുദിരിയുടെ ബ്ലോഗില്‍ അധ്യാപകവധം എന്ന പോസ്റ്റ് കണ്ടിരുന്നോ. അയാളുടെ ടൈംലൈനില്‍ ശാന്തിവിചാരത്തിലെ ഒരു പഴയ പോസ്റ്റിന്റെ ലിങ്കുണ്ട്. ബാധ ഒഴിപ്പിക്കുന്നതു സംബന്ധിച്ചു ഒരു പോസ്റ്റിന്റ. അതും എന്റെ കമന്റുകളും വായിച്ചാല്‍ വ മനഃപൂര്‍വ്വം കെട്ടിച്ചമച്ചതും പ്ലാന്‍ ചെയ്തതും ആയ കളി ആണെന്നു മനസ്സിലാകും. ആരും അയാളെ എതിര്‍ക്കാത്തതുകൊണ്ടാണ് ഈ ധൈര്യം. താന്‍ ചെയ്യുന്നതത്രയും ശരി എന്ന തോന്നലും. അങ്ങയെ ബുദ്ധിമൂട്ടിക്കാന്‍ മടിയുണ്ട്. എന്നാലും അതു വായിച്ച് ഒരു കമന്റ് ഇട്ടാല്‍ നന്നായിരുന്നു.

ഇതുപോലെ അയാളുടെ പ്രൈവറ്റ് മെസ്സേജ് കിട്ടി എന്റെ ടൈം ലൈനിലും ബ്ലോഗിലും കാര്യമറിയാതെ ചില വ്യക്തികള് പ്രതികരിക്കാനിടയായിട്ടുണ്ട്. അവരില് നല്ലൊരു പങ്കും എന്റെ വിശദമായ മറുപടിയെ തുടര്ന്ന് മിണ്ടാതെയായി. എന്നാല് ഓരോ ദിവസവും ഓരോരുത്തരെ കുടുക്കിട്ട് വീഴ്ത്തി ശകാരിപ്പിപ്പിക്കുന്ന പണിയാണ് ഈ മാന്യസുഹൃത്ത് ചെയ്തു വരുന്നത്.

ഇയ്യിടെ ഒരു ഗ്രൂപ്പ് മീറ്റിങ് നടന്നു. 59 അംഗങ്ങളുള്ള നര്മപുരാണം ഗ്രൂപ്പീന്ന് 9 പേര് പങ്കെടുത്തു. അതില് പ്രസ്തുത ആവശ്യം ഉന്നയിച്ചതിന്റെ ഫലമായി. വാസുതിരിക്ക് എതിരെ ഓരോരുത്തരും ഫേസ് ബുക്കിന് വെവ്വേറെ പരാതികള് കൊടുക്കാന് തീരുമാനമായി. ഗ്രൂപ്പുടമയ്ക്ക് പെരുത്ത സന്തോഷമായി.

കൃതജ്ഞതാപ്രസംഗത്തില് അയാള്ക്കൊരു അബദ്ധം പറ്റി. സന്തോഷാധിക്യത്തില് പറഞ്ഞു. ഞാന് വിളിച്ച യോഗത്തില് എന്റെ ഗ്രൂപ്പിലെ മുഴുവനാളുകളും എത്തി എന്നത് എന്നെ വളരെ അധികം സന്തുഷ്ടനാക്കുന്നു. അപ്പോള് അംഗങ്ങള് തങ്ങളിലെണ്ണി നോക്കി. ഒമ്പതുപേരല്ലാതെ പത്തു പേര് തികച്ചില്ല.

യോഗം കഴിഞ്ഞ് ഒരാള് നര്മഗുരുവിനോടു ചോദിച്ചു. മുഴുവന് അംഗങ്ങളും വന്നിരുന്നോ. ഗുരു പറഞ്ഞു ഉവ്വ്. ഒമ്പത് പേരല്ലേള്ളൂ. ഗ്രൂപ്പിലതിലും അധികം ഉണ്ടല്ലൊ. അപ്പോള് ഗുരു ചിരിച്ചുകൊണ്ട് പറഞ്ഞു. ബാക്കി അമ്പതും എന്റെ ഫേക്കുകളാ..  ഹഹഹ

നര്മഗുരുവിന്റെ ചിരി ചിലര് ഏറ്റു ചിരിച്ചു. ചിലരുടെ മുഖം ഗൌരവം കൊള്ളുന്നത് കണ്ട് ഭയന്ന ഗ്രൂപ്പ് ഗുരു. ഏയ് ഞാന് വെറുതെ ഒരു നര്മ്മം പറഞ്ഞതാണെന്ന് പറഞ്ഞു. അപ്പോള് ആദ്യം ചിരിച്ച വിഡ്ഢികളെല്ലാം പിന്നെയും ചിരിച്ചു.

ആ ഗ്രൂപ്പീന്ന് എന്നെ പടിയടച്ച് പിന്നേം വെച്ചതാ. പിന്നെ ഞാന് വിട്ടുപോന്നു. അതുകാരണം അതിന്റെ ലിംക് കാണാനില്ല. പേര് വെച്ച് സെര്ച്ച് ചെയ്യാനും പ്രയാസാ. ഇംഗ്ലീഷ് ലെറ്ററിലടിക്കണം. നടുക്കത്തെ വാക്ക് ആദ്യം എഴുതണം. എന്നിട്ട് അതിന് ഇരുവശവും ബ്രായ്ക്കറ്റുകള് അനവധി ഇടണം. എന്നിട്ട് ബാക്കി അക്ഷരങ്ങളെഴുതണം. ഭയങ്കരപൂട്ട് തന്ന്യാ. ഒരു സെര്ച്ച് എന്ജിനും എളുപ്പം കണ്ട് പിടിക്കാതിരിക്കാന്.ആ എഴുത്തില് പോലും എന്തൊരു നര്മം ആണെന്നോ VOW !
NarMa ((((((PUR)))))))))aNam  


Thursday 22 August 2013

ജഡ്ജിവധം

സുഹൃത്തുക്കളെ, 

ഈ ബ്ലോഗിന് അല്പം മുഖവുര കൂടിയേ തീരൂ. മുന്‍ ബ്ലോഗ് അധ്യാപകവധം സൃഷ്ടിച്ച പൊല്ലാപ്പുകള്‍  അസ്തമിച്ചിട്ടില്ല. അതിനു മുമ്പേ ഇതാ ജഡ്ജിവധം ഈ നരകത്തില് അരങ്ങേറുന്നു. 


ഇതിലൊന്നും ഒരു വ്യക്തിയുടേയും പേര് പരാമര്ശിച്ചിട്ടില്ല. അപൂര്ണമായ ചില സൂചനക
ള്‍ മാത്രമാണ് തരുന്നത്. അതില്നിന്ന് ആളെ മനസ്സിലാക്കാന്‍  ചിലര്ക്ക് സാധിച്ചെന്നു വരും. എന്നാല് അത് താനാണെന്ന് സ്വയം പ്രഖ്യാപിച്ച് മുന്നോട്ട് വന്ന് വഴക്കടിക്കുന്നവരുണ്ടോ.. അങ്ങനെയും ചിലരെ നാം കാണുന്നു. എന്താ ചെയ്യ!

ഇതില് പറയുന്ന ജഡ്ജിയും അധ്യാപകനും ശാന്തിക്കാരനും ഒക്കെ ചില ബിംബങ്ങളാണ്. (symbols) ആനുകാലികമായ ധാര്മിക അപചയത്തിന്റെ സൂചകങ്ങള്. വര്ത്തമാനകാലത്തില് ഒരാളല്ല ഇതുപോലെ പല ആളുകളും ഉണ്ടെന്നു വരും. അവരിലോരോരുത്തര്ക്കും തോന്നാം ഇത് അവരെ പറ്റിയാണോ എന്ന്. സഹൃദയത്വം ഉള്ളവര്ക്ക് ആസ്വദിക്കുന്നതിനാണ് ഇതെഴുതുന്നത്. ഒപ്പം സമൂഹപ്രതിബദ്ധത മൂലവും. അല്ലാതെ ആരെയും തരം താഴ്ത്താനല്ല. എനിക്കതിന്റെ ആവശ്യവുമില്ല. 

.........................................................................................


ജഡ്ജിന് ഒരു നല്ല പേര് ജന്മസിദ്ധമായിട്ട് ഉണ്ട്.. ജസ്റ്റിസ് സമ്പൂര്‍ണ്ണന്‍.  പക്കാ ഈശ്വരവിശ്വാസി. പക്ഷെ അമ്പലങ്ങളില് പോവാറില്ല. പൂജാരിമാരിലൊന്നും വിശ്വാസമില്ല. സ്വന്തം ജോലിയാണ് ദൈവമെന്ന് അദ്ദേഹത്തിന്റെ അഭിമതം. 


പക്ഷെ ഒരിക്കല്‍  അദ്ദേഹം ഒരു ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയി. സകലര്‍ക്കും  അത്ഭുതം. പത്രക്കാര് ഭക്തിപുരസ്സരം ആ ഭക്തനെ ചുറ്റി. "സ്വാമി.. സ്വാമി.. സ്വാമി"...ഓരോരോ ചോദ്യങ്ങളുമായി.


ഈശ്വരവിശ്വാസത്തെക്കുറിച്ച് ചോദിച്ചപ്പോള് ജസ്റ്റിസ് സ്വാമി ഇങ്ങനെ പറഞ്ഞു. "യഥാ യഥാ ഹി ധര്മ്മസ്യ ഗ്ലാനിര് ഭവതി ഭാരത..അഭ്യുത്ഥാനമധര്മസ്യ തദാത്മാനം സൃജാമ്യഹം..... ഇങ്ങനെ ജനങ്ങള്ക്ക് വാക്കുതന്ന് ഒരാള് മുങ്ങിയിട്ട് വര്ഷം അയ്യായിരം കഴിഞ്ഞു. ഇവിടെ എങ്ങാനും പൊങ്ങിയോ എന്ന് നോക്കാന് വന്നതാ. കണ്ടാല് തല്ക്ഷണം ഞാന് പൊക്കിയിരിക്കും. അയ്യായിരം വര്ഷമായി ജനങ്ങളെ വഞ്ചിച്ചതിന് സമാധാനം ആദ്യം പറയിക്കും. എനിക്കെന്റെ ഡ്യൂട്ടിയാണ് ധര്‍മം."


പത്രക്കാര് ജസ്റ്റിസിന് സല്യൂട്ട് ചെയ്തു. സ്വാമി ബലിക്കല് പുരയിലൂടെ അകത്തേയ്ക്കു കയറി. അവിടെ ശാന്തിക്കാരന് അദ്ദേഹത്തെ മനസ്സിലായില്ല. ഗൌനിച്ചതുമില്ല. ദര്‍ശനം  കഴിഞ്ഞ് സ്വാമി അല്പസമയം വെറുതെ നിന്നു. മുമ്പില്കൂടി കടന്നു പോയ ശാന്തിക്കാരനാവട്ടെ നോക്കിയതേ ഇല്ല.


സ്വാമി ചോദിച്ചു. "തിരുമേനിക്ക് ഭാഗ്യസൂക്തം അറിയുമോ?"

"ഇല്ല." ശാന്തിക്കാരന് യാതൊരു ചളിപ്പും കൂടാതെ മറുപടി പറഞ്ഞു.
"ആട്ടെ ഈ ഗണപതീടെ നാളെന്താ..."
"അറിയില്ല." അതിനും നിസ്സംശയം ശാന്തിക്കാരന്‍  മറുപടി കൊടുത്തു. ഒന്ന് അമര്‍ത്തി മൂളിയിട്ട് ജഡ്ജിയേമാനന്‍  പുറത്തേയ്ക്കു പോയി.

ഉടനെ കഴകക്കാരന്‍  ഓടി ചെന്നു ശാന്തിക്കാരനോട് ഉദ്വേഗത്തോടെ... "തിരുമേനിക്ക് ആ ആളെ മനസ്സിലായില്ലേ.."


ശാന്തി.. "ഒരു മൊശങ്ങോടന്‍ ... മഹാ അഹങ്കാരി..."


"അയ്യൊ... ഹൈക്കോടതീലേ ജഡ്ജിയദ്ദേഹമാണേ.."


"ആരായാലെന്താ. അതിലും വല്യ ആളല്ലേ എന്റെ കയ്യിലിരിക്കണേ.."


"തിരുമേനി വിവരം അറിയും."


"അയാള് വല്യേ നിരീശ്വരവാദിയാണെന്ന് കണ്ടാറിഞ്ഞൂടേ. ഇത്ര ഗൌരവത്തിലാ അമ്പലത്തില് വര്വ."


"നമ്മളെന്തിനാ അത് നോക്കണേ..."


"ഇത് ഭക്തന്മാര്ക്കുള്ളതാ.... അവതാരമെടുക്കുന്നതിന് മുന്നേ ദൈവത്തിന് അയക്കാന്‍ അറസ്റ്റ് വാറന്റുമായി നടക്കുന്ന ഇവനെയൊക്കെ അമ്പലത്തില് കയറ്റാന്‍  പാടുണ്ടോ.."


"മന്ത്രം പഠിക്കാതെ പൂജ ചെയ്തതിന് അദ്ദേഹം വിചാരിച്ചാല്‍ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ട്.. തിരുമേനിക്കിതുവല്ലോം അറിയോ..."


"അദ്ദേഹത്തിന്റെ പിതാവല്ല എന്റെ ഗുരു. എനിക്ക് ദക്ഷിണ കൊടുക്കാന് കാശില്ലാരുന്നു. അതിനാല് എന്റെ ഗുരു അത്രേ പഠിപ്പിച്ചുള്ളൂ. കുടുംബസ്വത്ത് മുഴുവന് ജനങ്ങളുടെ സര്‍ക്കാര്‍   തട്ടിയെടുത്തു. കടം തന്ന് സഹായിക്കാന് അദ്ദേഹത്തിന്റെ പിതാവിനെപ്പോലെ ഉള്ളവരൊട്ട് തയ്യാറായതുമില്ല. പിന്നെ പഠിപ്പിക്കാത്തവര്ക്ക് പരീക്ഷിക്കാനെന്ത് അവകാശം?"