Tuesday 15 January 2013

പ്രതിവാദം

ബ്രാഹ്മണര്‍ക്ക് എതിരായി സമൂഹത്തില്‍ ചിരകാല പ്രതിഷ്ഠ നേടിയിട്ടുള്ള ചില വാദങ്ങള്‍ക്ക് എതിരായ ചില പ്രതിവാദങ്ങള്‍ ആണ് ചുവടെ.
  1.  ഭാരത സമൂഹത്തില്‍ അനേകം പതിറ്റാണ്ടുകള്‍ ആയി മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദജാലം മുഴുവനും ഒരു വിഭാഗത്തിന് എതിരെ ആണ് എന്ന് കാണാം. അവര്‍ ആവട്ടെ യാതൊന്നും എതിരായി പ്രതികരിക്കുന്നുമില്ല. കിട്ടുന്ന അടികള്‍ മുഴുവന്‍ തച്ചിനിരുന്നു സ്വീകരിക്കുക മാത്രം. അതിനതിനു അടികളുടെ എണ്ണം കൂടിവരുന്നു. വ്യക്തികളും, സംഘടനകളും, രാഷ്ട്രീയക്കാരും സന്ന്യാസിമാരും മത പ്രഭാഷകരും എന്ന് വേണ്ട വാള്‍ എടുത്തവര്‍ ഒക്കെ വെളിച്ചപ്പാട് ആയി ബ്രാഹ്മണന് എതിരെ ഉറഞ്ഞുതുള്ളുന്ന സ്ഥിതി വിശേഷം ആണ് അനവധി കാലങ്ങള്‍ ആയി ഹിന്ദു മതത്തില്‍ അരങ്ങേറുന്നത്.  
  2. പരസ്യമായി ഭര്‍ല്സിക്കുന്നവര്‍ എല്ലാം തങ്ങളുടെ കാര്യസാധ്യത്തിനു രഹസ്യമായി ബ്രാഹ്മണരെ സമീപിക്കുന്നുണ്ട് എന്നത് വേറെ കാര്യം. മറ്റൊന്നും ആലോചിക്കാതെ തങ്ങളുടെ കടമ ആയി കണക്കാക്കി തന്ത്രിമാരും മേല്‍ശാന്തിമാരും ആയി ബ്രാഹ്മണര്‍ അവരെ സേവിക്കുകയും ചെയ്യുന്നു. അടി കൊടുക്കേണ്ടിടത്ത് ആണ് ഈ ആരാധന! ഇത് ബ്രാഹ്മണരുടെ വേണ്ടാത്ത ഔദാര്യം എന്നേ പറയാനാവൂ. മുഴുവന്‍ മഹാമനസ്കത അല്ല നിവൃത്തികേടും ഉണ്ട്. സര്‍ക്കാരിന്റെ  ഭൂപരിഷ്കരണ കൊലച്ചതിയെ തുടര്‍ന്ന് ജന്മിമാര്‍ നിരാലംബരും, വെറുക്കപ്പെട്ടവരും ആയി. 
  3. അവരുടെ ചരിത്രം ഒന്നും ഒരു നോവല്‍ രൂപത്തില്‍ പോലും വെളിച്ചം കാണുകയില്ല. എല്ലാ നമ്പൂരിമാരെയും സൂരി നമ്പൂരിമാര്‍ ആക്കാന്‍ ഒരു മേനോന് അനായാസേന സാധിച്ചു. അതോടെ മേനോന്മാര്‍ നായരിലെ നമ്പൂരിമാര്‍ ആയി, വാലുവെച്ചു സര്‍വത്ര ആഭിജാത്യം കാണിക്കുന്നു. 
  4. അതിലൊന്നും ആരും ജാതീയത അല്ല, മഹത്വം ആണ് ദര്‍ശിക്കുന്നത്. ഇതൊക്കെ വിളിച്ചു പറയുന്നത് സമൂഹത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ബ്രാഹ്മണരോട് മാത്രം ആയുള്ള വിദ്വേഷത്തെ ആണ്. 
  5. പക്ഷെ ഈ വസ്തുത പറഞ്ഞാല്‍ സമ്മതിച്ചു തരാത്തവര്‍ ആയും ബ്രാഹ്മണര്‍ മാത്രം ആണുള്ളത്.   അവര്‍ക്കും സ്വയം കുറ്റപ്പെടുത്താന്‍ തന്നെ ആണ് താല്പര്യം.  പര പ്രീണനാര്‍ഥം  ഉള്ള അഭ്യാസം ആയാലും  ഇത് ആത്മവഞ്ചന  തന്നെ.  
  6. ഒരാള്‍ ബ്രാഹ്മണന്‍ ആയിത്തീരുന്നത് അയാളുടെ സ്വന്തം ചെലവില്‍ ആണ്. (രാജാക്കന്മാരുടെ ആത്മീയപിന്തുണ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. Royal support ഇപ്പോള്‍ Royal opposition ആയിരിക്കുന്നു.) അതിനായി കാല്ക്കാശു മുടക്കാത്തവര്‍ക്ക് വിമര്‍ശിക്കാന്‍ മാത്രം ആയി യാതൊരു അവകാശവും ഇല്ല   
  7. ഇന്നത്തെ മാറിയ പൊതുവ്യവസ്ഥയില്‍ അബ്രാഹ്മണര്‍ക്ക് ഉള്ള എല്ലാ അവകാശങ്ങളും ബ്രാഹ്മണര്‍ക്കും ഉണ്ട്. മുന്‍പ് വേദം പഠിക്കാത്ത ബ്രാഹ്മണന്‍ ശിക്ഷാര്‍ഹന്‍ ആയിരുന്നു. ഇപ്പോള്‍ അങ്ങനെ ഉള്ളവരെ ആണ് സമൂഹം കൂടുതലായി മാനിക്കുന്നത്. വൈദികമായി സാധുവായ  വിശുദ്ധ ചിന്താഗതി  പുലര്‍ത്തുന്നവരോടാണ് സമൂഹത്തിനു വെറുപ്പ്‌. ഇങ്ങനെ സമൂഹത്തിന്റെ പ്രേരനാഷക്തി ഒട്ടും ചെറുതല്ല, വളരെ വലുതാണ്‌. ശക്തമായ കാറ്റില്‍ അണഞ്ഞുപോകുന്നത് ദീപത്തിന്റെ കുറ്റം അല്ലല്ലോ. എതിരായി മാറിയ പുതിയ സമൂഹ സാഹചര്യത്തില്‍ നിന്ന് വേണം ഇന്നത്തെ ബ്രാഹ്മണരുടെ കര്മങ്ങളെ വിലയിരുത്താന്‍.  
  8. ആത്മീയചിന്തകര്‍ ആയിരുന്ന ബ്രാഹ്മണരെ സ്വജാതിവിവാഹം പോലും വിലക്കിക്കൊണ്ട് ലൌകികചിത്തരും ദ്രവ്യമോഹികളും ശൂദ്രസമാനരും ആക്കിത്തീര്‍ത്തതാണ് പോയ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും വലിയ മതപരിവര്‍ത്തനം.  
  9. ഇതിന്റെ മുഖ്യ ഗുണഭോക്താക്കള്‍ നായന്മാരും അന്യ മതസ്ഥരും ആണ്. അതുകൊണ്ട് ചരിത്രം മന:പൂര്‍വ്വം മറച്ചു വച്ചിരിക്കുന്ന ഹിന്ദുമതത്തിലെ ഈ ആഭ്യന്തര മത പരിവര്‍ത്തനത്തെ Nairisation of Brahmins (ശൂദ്രവല്‍ക്കരണം) എന്നോ Debrahminisation (നിഷ്ബ്രഹ്മീകരണം)എന്നോ വിളിക്കാം. ഇത് ഹിന്ദുമതത്തിന്റെ മുഴുവന്‍ അന്തസ്സത്തക്ക് വിരുദ്ധം ആണ്. കൂട്ടായ ബ്രഹ്മഹത്യക്ക്‌ തുല്യം. 
  10. ക്ഷേത്രങ്ങളോടുള്ള ബ്രാഹ്മണരുടെ നിസ്സഹകരണ മനോഭാവം. അതിനു കാരണം അവരുടെ ദുരഭിമാനം അല്ല. വിശ്വാസപരം ആയ വൈരുധ്യങ്ങള്‍ ആണ് മുഖ്യ കാരണം. ശാസ്ത്രവിരുധം ആയ തീരുമാനങ്ങള്‍ ആണ് ബ്രാഹ്മണരെ ഒഴിവാക്കിക്കൊണ്ട് നായന്മാര്‍ മുഖ്യര്‍ ആയിട്ടുള്ള നാട്ടുകാരുടെ കമ്മറ്റികള്‍ അടിച്ചേല്‍പ്പിക്കുന്നത്. മതതിനുള്ളില്‍ രൂപം കൊണ്ട മതേതരത്വം. 
  11.  ക്ഷേത്രസംസ്കാര വിരോധികള്‍ ആയ നാട്ടുകാരുടെ അടിമത്തം നിറഞ്ഞ ക്ഷേത്രവൃത്തി ഇന്നാര്‍ക്കും ഒരു തരത്തിലും കൃതാര്‍ത്ഥതക്ക് വക നല്‍കാത്തത്  ആയിരിക്കുന്നു. 
  12.  ബ്രാഹ്മണ്യവിധ്വംസനം  ജനാധിപത്യ സര്‍ക്കാരുകളുടെ (ചിന്തകരുടെ) പൊതുവായ രഹസ്യ അജണ്ടയായി കരുതേണ്ടിയിരിക്കുന്നു. നിരുപദ്രവികളുടെ വര്‍ഗ്ഗത്തെ ഇല്ലായ്മ ചെയ്യേണ്ടത് ഇന്നത്തെ ലോകത്തിന്റെ നമ്പര്‍ 1. സാംസ്കാരിക ആവശ്യം. ബ്രാഹ്മണരോട് എന്തുമാവാമെന്ന പൊതുധാരണയെ ആധുനിക സമൂഹം കയ്യടിച്ചു വളര്‍ത്തിയെടുക്കുന്നു. ഹോബി പോലെ. 
  13. ഇത് പൊതുചിന്താഗതിയുടെ വൈകല്യം അഥവാ തകരാര്‍ ആയിട്ട് വേണം കാണാന്‍. സമൂഹ മനസാക്ഷിയെ ബാധിച്ചിരിക്കുന്ന ഈ രോഗത്തെ എന്ത് വില കൊടുത്തും തടയേണ്ടതുണ്ട്. 
  14. നിയമവ്യവസ്ഥയെ ചില വര്‍ഗ്ഗങ്ങള്‍ ആധികാരികം ആയി ദുരുപയോഗം ചെയ്യുന്നു. ആസൂത്രിതമായ ഈ രഹസ്യ ആക്രമണത്തിനു മതകേന്ദ്രങ്ങള്‍ നേതൃത്വം കൊടുക്കുന്നു. 
  15. മറ്റു വര്‍ഗ്ഗങ്ങളെ പേരെടുത്തു വിമര്‍ശിക്കുന്നത് ജാമ്യം ഇല്ലാത്ത കുറ്റവും ബ്രാഹ്മണരെ മാത്രം പരമാവധി തേജോവധം ചെയ്യുന്നത് പരിപാവനമായ പൌര ധര്‍മ്മവും ആയി ഗണിക്കപ്പെടുന്നു. 
  16. എല്ലാത്തിന്റെയും അദൃശ്യനായ നിരീക്ഷകന്‍ ആണല്ലോ ദൈവം. അദ്ദേഹം ആരുടെ ഭാഗം ശരിയിടും? 
  17. ഈ കൊലച്ചതി ഹിന്ദുക്കള്‍ക്ക് തന്നെ വിനയാകും. അങ്ങനെയല്ലേ കണ്ടുവരുന്നതും? ഭൂരിപക്ഷം എന്ന് വലിയ വായില്‍പറയാം. ഇനി അതും അധികനാള്‍ വേണ്ടി വരില്ല.  ശുദ്ധന്മാര്‍ ചെയ്ത കര്‍മങ്ങളുടെ ഫലം അടിച്ചെടുത്ത് അവരെ ചീത്ത വിളിച്ചുകൊണ്ടു, മറ്റുള്ളവരെ കബളിപ്പിച്ചുകൊണ്ട് "ലോകാ സമസ്താ..." എന്നൊക്കെ ഞെളിപിരി കൊള്ളാം!
  18. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി ഇവിടെ ഹിന്ദുക്കളാല്‍ തന്നെ നശിപ്പിക്കപ്പെടുന്നത് അതിനേക്കാള്‍ മോശമായ മറ്റൊന്നിനു (മറ്റേ ഒന്നിന്) ജന്മം നല്‍കാന്‍ വേണ്ടിയാണ് എന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു.
ആരും പറയാന്‍ മടിക്കുന്ന ഇത്രയും കാര്യങ്ങള്‍ എഴുതിത്തയ്യാറാക്കിയത് ഉണ്ടായിരുന്ന തൊഴില്‍ ഉപേക്ഷിച്ചിട്ടാണ്. ഇതിന്റെ പ്രസിദ്ധീകരണ വിഷയത്തില്‍ അനുഭാവം ഉള്ളവര്‍ ദയവായി സഹകരിക്കുക. എതിരഭിപ്രായങ്ങളെ വിനീതമായി വെല്ലുവിളിച്ചുകൊള്ളുന്നു. :)

2 comments:

  1. ബ്രഹ്മന്ന്യം ജന്മം കൊണ്ട് മാത്രം മതിയോ? ഒരു സ്വയ വിചിന്തനത്തിന് സമയമായില്ലേ?
    പൂജാദി കര്‍മ്മങ്ങള്‍ ശരിക്കരിയാവുന്ന എത്ര ബ്രാഹ്മണര്‍ ഉണ്ട്.
    പൂജാ കര്മ്മങ്ങലുംമായി നടക്കുന്നവര്‍ക്ക് വേളി പോലും നടക്കാത്ത അവസ്ഥയല്ലേ?
    ജന്മം കൊണ്ട് മാത്രം ബ്രാഹ്മണന്‍ എന്ന് പറഞ്ഞു നടക്കുമ്പോഴാണ് പരിഹാസ പാത്രമാകുന്നത്.
    പഠനവും ജീവിത ചര്യയും ഒക്കെ പ്രധാനമല്ലേ?
    വെജ് ഭക്ഷണം പോലും ഉപേക്ഷിച്ച് ജീവിക്കുന്നവരില്ലേ?
    അറിവും ചര്യയും ഉണ്ടെങ്കില്‍ ബഹുമാനം താനേ വരും.
    ഉദ്ദ്യമാത്ത്തിനു അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. Thank u for the comment. Bahumaanam alla manushyana panam aanu innu avashyam. Athinu pakaram tharunna bahumaanam aarkku venam?

      Delete