Thursday 18 July 2013

മലയാളി ഹൌസ്

ഒരു ക്ഷേത്രത്തില് ഉത്സവപരിപാടികളുടെ.ഇടയ്ക്കൊരു ദിവസം മതപ്രഭാഷണത്തിന് ക്ഷണിക്കപ്പെട്ട യുവസന്ന്യാസി ആത്മാവിന്റെ മോക്ഷത്തെ കുറിച്ച് സവിസ്തരം പ്രഭാഷണം ചെയ്തു.

ആഗ്രഹങ്ങളില് നിന്നുമാണ് മോക്ഷം നേടേണ്ടത് എന്ന് അദ്ദേഹം പറയുന്നത് കേട്ട കമ്മറ്റിക്കാര്   "ഇയാക്ക് ആഗ്രഹം ഉണ്ടോ എന്ന്  പരീക്ഷിക്കാനായി ദക്ഷിണ നല്കേണ്ടതില്ലെന്ന് വിചാരിച്ചു. വലിയ ഭവ്യതയും ബഹുമാനവും ഒക്കെ നടിച്ച് നല്ല വാക്കുകളില് സ്വാമിയെ യാത്രയാക്കി.

അങ്ങോട്ട് വലിയ കാറില് കൊണ്ടുവന്നെങ്കിലും തിരിച്ചുപോവാനൊരു ഓട്ടോപോലും ആരും വിളിച്ചു കൊടുത്തില്ല. സ്വാമിയാവട്ടെ പണവും കരുതിയിരുന്നില്ല. കമ്മറ്റിക്കാരുടെ ഭാഗത്തുനിന്നും പരിഗണന ഉണ്ടാവുമോ എന്ന് അദ്ദേഹം ഒരിക്കല് കൂടി നോക്കി. അവരദ്ദേഹത്തെ ഗൌനിക്കുന്നതേ ഉണ്ടായിരുന്നില്ല.

രണ്ടും കല്പിച്ച് സന്ന്യാസി നടന്നു. നാല്പതു കിലോമീറ്റര് ഇത്ര വലിയ ദൂരമല്ലെന്ന് ആത്മാവ് പറഞ്ഞു.. യാത്രാമധ്യേ അദ്ദേഹം വഴിയോരത്ത് നാട്ടിയ കല്ലുകളിലിരുന്നു വിശ്രമിച്ചു.  വഴി യാത്രക്കാരെ അദ്ദേഹം നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല് ആരും അദ്ദേഹത്തെ ശ്രദ്ധിച്ചില്ല.. ശ്രദ്ധിക്കാതിരിക്കാന് ശ്രദ്ധിക്കുംപോലെ അദ്ദേഹത്തിനു തോന്നി.

അദ്ദേഹം എഴുനേറ്റ് വീണ്ടും നടപ്പ് ആരംഭിച്ചു. നേരം ഇരുട്ടി.  നടക്കുംവഴി  മുമ്പേ നടന്നിരുന്ന ഒരു സ്ത്രീയുടെ ഒപ്പമെത്തി. അവര് അല്പദൂരം വര്ത്തമാനം പറഞ്ഞു നടന്നു. താന് സന്ന്യാസിയാണെന്ന് ആ സാധു വെളിപ്പെടുത്തിയില്ല. ഉള്ള വില എന്തിനുകളയണം എന്ന് തോന്നിയിട്ടാവാം. സാധാരണക്കാരനാവുമെന്നു കരുതി ആ സ്ത്രീ  സാറെന്നും ചേട്ടനെന്നുമൊക്കെ വിളിച്ചു.

വീട് ചോദിച്ചപ്പോള് കുറെ അകലെ ആണെന്നും വണ്ടിക്കൂലി ഇല്ലാത്തതിനാല് നടക്കുക ആണെന്നും പറഞ്ഞപ്പോള് ആ സ്ത്രീക്ക് സഹതാപം തോന്നി. തന്റെ വീട് അടുത്തുവെന്നും ചെന്നാല് ഭക്ഷണവും പണവും തരാമെന്നും അവര് സ്നേഹത്തോടെ പറഞ്ഞു നിര്ബന്ധിച്ചപ്പോള് അദ്ദേഹത്തിന് അത് നിരസിക്കാനായില്ല. ഭക്ഷണം ഇല്ലെങ്കിലും കുറച്ച് പണം കിട്ടിയാല് വേണ്ടില്ലെന്ന് തോന്നി.

ആ സ്ത്രീയുടെ വസതിയില് മാന്യ അതിഥിയായി അയാള് സ്വീകരിക്കപ്പെട്ടു. അവര് അദ്ദേഹത്തിനായി നല്ല ഭക്ഷണം തയ്യാറാക്കി കൊടുത്തു. പണം കിട്ടിയാല് പോവാം എന്നുണ്ടായിരുന്നു. പക്ഷെ പണം കൊടുത്ത് പറഞ്ഞു വിടാനായിരുന്നില്ല അവരുടെ ഭാവം. തന്നെയല്ല അദ്ദേഹത്തിനത് ചോദിക്കാനും പ്രയാസം....

ആ വീട്ടുകാരുടെ സ്നേഹവലയം ഭേദിച്ച് പുറത്തു പോവുക അസാധ്യമാണെന്ന് സ്വാമിക്ക് മനസ്സിലായി. മിണ്ടാതെ പോവുകയേ വഴിയുള്ളൂ. എന്നായപ്പോള് അങ്ങനെ തന്നെ ചെയ്തു. എന്തിനോ പുറത്തേയ്ക്ക് ഇറങ്ങി  എന്നിട്ട് ഒരൊറ്റയോട്ടം.....

ദൈവാധീനം പോലെ ഒരു ബൈക്കുകാരന് സ്വാമിയെ കണ്ടു... ആശ്രമത്തിലെത്തിച്ചു. ആ യാത്രയില് അവര് പരസ്പരം സംസാരിച്ചതേയില്ല.  താങ്ക്സ് പറയുന്നതിന് മുമ്പേ ബൈക്കുകാരന് സ്ഥലം വിട്ടു. "നീ ദൈവദൂതനാ നിനക്ക് നല്ലതുവരും." സ്വാമി അനുഗ്രഹിച്ചു.

പക്ഷെ ആ ദൈവദൂതന് ചെയ്തതോ. വെടിമരുന്നിന് തീ കൊളുത്തുക ആയിരുന്നു. "ഇന്നലെ രാത്രി നട്ടപ്പാതിരയ്ക്ക് ഇന്ന വീട്ടില് നിന്നും ഒരു മാന്യന് ഓടി രക്ഷപെട്ടു..." ഈ സംഭവത്തിന്റെ നിജസ്ഥിതി ആരും അന്വേഷിച്ചില്ല. ഇരുകൂട്ടരെപ്പറ്റിയും പൊടിപ്പുംതൊങ്ങലും വെച്ച് ഗോസ്സിപ്പുകള് പ്രചരിപ്പിച്ചു. എന്നിട്ട് ഒന്നുമറിയാത്തവനെ പോലെ ഏതോ പഴയ രസീത് കുറ്റിയുമായി ആശ്രമത്തില് ചെന്ന് സ്വാമിയോട് നല്ലതുക സംഭാവനയും വാങ്ങി!

മലയാളിയുടെ ഏറ്റവും ഇഷ്ടമുള്ള ഹോബിയാണ് ഗോസ്സിപ്പും കൂടെ നിന്ന് പാര പണിയലുമൊക്കെ.. ഈ വിവരം നന്നായി അറിയാവുന്ന വ്യക്തിയാണ് മലയാളി ഹൌസിന്റെ സംവിധായകന്.നല്ല അറിവുള്ള ഒരു സന്ന്യാസി ഒരിക്കല് ഒരു നേരമ്പോക്കിന് ഒരു ബീഡി വലിച്ചു എന്ന് സങ്കല്പിക്കുക. കേരളത്തില് അതെങ്ങാനും ഏതെങ്കിലും ഹിന്ദുക്കള് കണ്ടാല് അയാളുടെ തല തല്ലിപ്പൊളിക്കും. വടക്കേ ഇന്ത്യയിലായാലൊരു കുഴപ്പവുമില്ല. സ്വകാര്യതയില് തലയിടാന് മാത്രം മലയാളികളേപ്പോലെ സംസ്കാരശൂന്യരല്ല പരദേശികള്.

ശമ്പളം തരുന്ന മാനേജ്മെന്റിനോട് എത്രമാത്രം കൂറുള്ള വ്യക്തിയാണ് രാഹുല് ഈശ്വര് എന്നാണ് ഞാന് മനസ്സിലാക്കുന്നത്. നെഗറ്റീവ് ആരാധകരെ സൃഷ്ടിക്കാനുള്ള രാഹുലിന്റെ സാഹസം ഞാനും സമ്മതിക്കുന്നു. ഇതിനകത്ത് ഈ ചീത്ത വിളിക്കുന്നവരിലധികവും അടുത്ത ഷോ കാണാന് അക്ഷമയോടെ കാത്തിരിക്കുകയല്ലേ? ഏങ്?.

So all the best. ;)

4 comments:

  1. ചേട്ടാ വളരെ ഉത്തമമായ ഉദാഹരണം :-)

    ReplyDelete
  2. വാസുവേട്ട ഞാന്‍ സാധാരണ വാസുവേട്ടന്റെ ചില ബ്ലോഗുകള്‍ വായിക്കരുന്ടെങ്കിലും എന്റെ കാഴ്ച്ചപടിനു നേരെ വിപരീതം ആയതു കൊണ്ട് ഞാന്‍ ഒന്നും കമന്റ്‌ ചെയ്യാറില്ല ..പക്ഷെ ഈ ബ്ലോഗ്‌ എനിക്ക് ഇഷ്ടപ്പെട്ടു ..വളരെ സത്യം ആയിട്ടുള്ള കാര്യം ആണ് താങ്കള്‍ എഴുതിയത് ....

    ReplyDelete
    Replies
    1. ഹരിയുടെ ഈ കമന്റ് എനിക്കും ഇഷ്ടപ്പെട്ടു. :) ശക്തമായ അഭിപ്രായവ്യത്യാസം തോന്നിയിട്ട് അക്കാര്യം കമന്റുകളിലിലൂടെ അറിയിക്കാതെ ഇരുന്നു എന്ന വെളിപ്പെടുത്തലിനു നന്ദി. ഇനിയെങ്കിലും അങ്ങനെ ഒന്നും അരുതേ. എന്ത് അഭിപ്രായം തോന്നിയാലും തുറന്നെഴുതുക. ബ്ലോഗ് ഒരു സംവാദ വേദി കൂടിയാണ്.

      Delete